ഇൻകാസ് യുഎഇ പ്രസിഡന്‍റ് മഹാദേവൻ വാഴശേരിലിന്‍റെ പിതാവ് ഡോ. എൻ മാധവൻപിള്ള അന്തരിച്ചു; സംസ്കാരം ബുധനാഴ്ച

JAIHIND TV DUBAI BUREAU
Tuesday, January 31, 2023

ദുബായ്: കോൺഗ്രസ്‌ അനുഭാവ പ്രവാസി കലാ-സാംസ്കാരിക കൂട്ടായ്മയായ ഇൻകാസിന്‍റെ യുഎഇ പ്രസിഡന്‍റ് മഹാദേവൻ വാഴശേരിലിന്‍റെ പിതാവ് കായംകുളം കരിയിലക്കുളങ്ങര ഡോ. എൻ മാധവൻപിള്ള അന്തരിച്ചു. 89 വയസായിരുന്നു. സംസ്കാരം ഫെബ്രുവരി ഒന്നിന് ബുധനാഴ്ച വൈകിട്ട് 4 മണിക്ക് കായംകുളത്തെ വീട്ടുവളപ്പിൽ നടക്കും.

വിമലമ്മയാണ് ഭാര്യ. ഗീത, മായ, മഹാദേവൻ വാഴശേരിൽ എന്നിവരാണ് മക്കൾ. സുരേഷ് കുമാർ, വി.പി ശ്രീകുമാർ, ലക്ഷ്മി രവീന്ദ്രൻ എന്നിവർ മരുമക്കളാണ്. ലോക കേരള സഭാംഗം കൂടിയാണ് മഹാദേവൻ. നിര്യാണത്തിൽ കോൺഗ്രസ് നേതാക്കൾ അനുശോചനം രേഖപ്പെടുത്തി.