കൊവിഡ് കാലത്ത് സന്നദ്ധ സേവനം : ‘ഇന്‍കാസ് ‘ പ്രവര്‍ത്തകരെ ആദരിക്കുന്നു ; നവംബര്‍ 20 ന് റാസല്‍ഖൈമയില്‍ പുരസ്‌കാരദാന ചടങ്ങ്

Jaihind News Bureau
Tuesday, November 17, 2020

ദുബായ് : കൊവിഡ് കാലത്ത് സന്നദ്ധ സേവനം നടത്തിയവരെ, ഇന്‍കാസ് യുഎഇ കേന്ദ്ര കമ്മിറ്റി നവംബര്‍ 20 ന് വെള്ളിയാഴ്ച , ആദരിക്കും. യുഎഇയിലെ വടക്കന്‍ നഗരമായ റാസല്‍ഖൈമയിലെ ഇന്ത്യന്‍ അസോസിയേഷന്‍ അങ്കണത്തില്‍ വൈകീട്ട് ആറിനാണ് പരിപാടി.

വിവിധ സംസ്ഥാന കമ്മിറ്റികള്‍ക്കുള്ള ഉപഹാരവും പ്രശസ്തി പത്രവും ചടങ്ങില്‍ സമ്മാനിക്കും. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണ് പരിപാടിയെന്ന് ഇന്‍കാസ് യുഎഇ ആക്ടിങ് പ്രസിഡണ്ട് ടി.എ. രവീന്ദ്രന്‍, ജനറല്‍ സെക്രട്ടറി പുന്നക്കന്‍ മുഹമ്മദലി എന്നിവര്‍ അറിയിച്ചു. ഗ്ലോബല്‍ കമ്മിറ്റി നേതാക്കള്‍, സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികള്‍, സംസ്ഥാന കമ്മിറ്റി ഭാരവാഹികള്‍ തുടങ്ങിയവര്‍ പുരസ്‌കാരദാന ചടങ്ങില്‍ പങ്കെടുക്കും. നേരത്തെ, നവംബര്‍ 12ന് നടത്താനാണ് നിശ്ചയിച്ചിരുന്നത്.