തൃക്കാക്കരയില്‍ എല്‍ഡിഎഫിന്‍റെ അവിശ്വാസപ്രമേയ നീക്കം പാളി

Jaihind Webdesk
Thursday, September 23, 2021

 

കൊച്ചി : തൃക്കാക്കര നഗരസഭാ ചെയർപേഴ്സൺ അജിതാ തങ്കപ്പനെതിരായ എൽഡിഎഫിന്‍റെ അവിശ്വാസ പ്രമേയം അവതരിപ്പിക്കാനായില്ല. കൗൺസിൽ യോഗത്തിൽ ക്വാറം തികയാത്തതിനാലാണ് എല്‍ഡിഎഫ് നീക്കം പാളിയത്.  യുഡിഎഫ് കൗൺസിലർമാരും നാല് സ്വതന്ത്രരും യോഗത്തിൽനിന്ന് വിട്ടുനിന്നു.

43 അംഗ നഗരസഭയില്‍ 18 പേരുടെ പിന്തുണയാണ് എല്‍ഡിഎഫിനുള്ളത്. 4 പേരെ കൂടി ഒപ്പം നിര്‍ത്താനായാല്‍ മാത്രമെ അവിശ്വാസ പ്രമേയത്തിനുള്ള നോട്ടീസ് ചര്‍ച്ചയ്‌ക്കെടുക്കാന്‍ സാധിക്കുകയുള്ളൂ. യുഡിഎഫും സ്വതന്ത്രരും വിട്ടുനിന്നതോടെയാണ് അവിശ്വാസം ചർച്ചയ്ക്കെടുക്കാന്‍ കഴിയാഞ്ഞത്. ഇനി 6 മാസത്തിന് ശേഷമേ അവിശ്വാസം കൊണ്ടുവരാന്‍ കഴിയൂ.