സൗദിയിൽ കൊവിഡ് നിയന്ത്രണം 20 ദിവസത്തേക്ക് കൂടി നീട്ടി ; ആൾക്കൂട്ടത്തിന് വിലക്ക് ; പൊതുപരിപാടികൾ പാടില്ല

Jaihind News Bureau
Sunday, February 14, 2021

ദമാം : സൗദി അറേബ്യയില്‍ കോവിഡ് വ്യാപന നിയന്ത്രണ മുന്‍കരുതലുകള്‍ 20 ദിവസത്തേക്ക് കൂടി നീട്ടിയതായി ആഭ്യന്തരമന്ത്രാലയം അറിയിച്ചു. അടുത്ത 20 ദിവസത്തേക്ക് റെസ്റ്റോറന്‍റുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ പാടില്ല. ആള്‍ക്കൂട്ടം പാടില്ല. പൊതുപരിപാടികള്‍ക്ക് വിലക്കുണ്ടാവും. സിനിമാ ശാലകളും വിനോദ കേന്ദ്രങ്ങളും അടച്ചിടും.

നേരത്തെ 10 ദിവസത്തേക്ക് ഇവയെല്ലാം നിരോധിച്ചിരുന്നു. ഇന്ന് പത്ത് ദിവസം പൂര്‍ത്തിയായതോടെയാണ് അടുത്ത നിര്‍ദേശം എത്തിയിരിക്കുന്നത്. ഇന്ന് രാത്രി 10 മുതലാണ് വ്യവസ്ഥകൾ നിലവില്‍ വരിക.