പാലക്കാട് ധോണിയില്‍ വീണ്ടും കാട്ടാനയിറങ്ങി; ജനങ്ങള്‍ ഭീതിയില്‍

Jaihind Webdesk
Friday, January 13, 2023

പാലക്കാട് : പാലക്കാട് ധോണിയില്‍ വീണ്ടും കാട്ടാനയിറങ്ങി. പി ടി 7  എന്ന് പേരിട്ട ആനയുടെ ആശങ്കയിലാണ് നാട്ടുകാർ. ഒപ്പം രണ്ട് കാട്ടാനകളുമുണ്ട് . ഒരു കൊമ്പനും പിടിയാനയുമാണ് പി ടി സെവനൊപ്പമുള്ളത്. ഇന്നലെ രാത്രിയോടെയാണ് ആന എത്തിയത്. വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് ആനകളെ കാട് കയറ്റാനുള്ള ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല.

ഇവിടെയാണ് രണ്ട് മാസങ്ങള്‍ക്ക് മുമ്പ് നടക്കാനിറങ്ങിയ ആളെ ആന ചവിട്ടി കൊന്നത്. അതിനാല്‍ തന്നെ ഇവിടുള്ള ജനങ്ങള്‍ ഭീതിയിലാണ്.