മലപ്പുറത്ത് രേഖകളില്ലാതെ കടത്താൻ ശ്രമിച്ച 38 ലക്ഷം രൂപ പിടികൂടി

Wednesday, January 9, 2019

Vengara-Kuzhalppanam

മലപ്പുറം വേങ്ങരയിൽ രേഖകളില്ലാതെ കടത്താൻ ശ്രമിച്ച 38 ലക്ഷം രൂപ പിടികൂടി. പണവുമായി വന്ന വേങ്ങര കുറ്റാളൂർ സ്വദേശികളായ നാലുപേരെ പോലീസ്  അറസ്റ്റ് ചെയ്തു

വേങ്ങര പൊലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പണം പിടികൂടിയത്.  വൈകീട്ട് നാലുമണിയോടെയായിരുന്നു സംഭവം. വേങ്ങര കാരാത്തോട് വാഹനം പരിശോധനയിലാണ് പണം പിടികൂടിയത്.

രേഖകളില്ലാതെ മുപ്പത്തിയെട്ട് ലക്ഷത്തി എൺപതിനായിരത്തോളം രൂപയാണ്  കൈവശം ഉണ്ടായിരുന്നത്. 2000,500 നോട്ടുകളാണ് സംഘത്തിൽ നിന്നും പിടിച്ചെടുത്തത്.

സംഭവവുമായി ബന്ധപ്പെട്ട് മഞ്ചേരി വേങ്ങര സ്വദേശികളായ നിസാർ, ജലീൽ, നവാസ്, നൗഷാദ്, എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. വേങ്ങര എസ്ഐ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.

https://youtu.be/qHTl_H7DQs0