ഇന്‍കാസ് കണ്ണൂര്‍ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു

Jaihind Webdesk
Saturday, June 1, 2019

ദോഹ: ഇന്‍കാസ് കണ്ണൂര്‍ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ ത്യാഗത്തിന്‍റെയും ക്ഷമയുടെയും മഹത്തായ അനുഭവങ്ങള്‍ പ്രധാനം ചെയ്യുന്ന റംസാന്‍റെ സന്ദേശവും സന്തോഷവും പങ്കുവെയ്ക്കുന്നതിനും പരസ്പര സൗഹാര്‍ദ്ദം ഊട്ടിയുറപ്പിക്കുന്നതിനുമായി ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. ഇന്‍കാസ് കണ്ണൂര്‍ ജില്ലാ പ്രസിഡണ്ട് അനീഷ് ബാബു മുഴുപ്പിലങ്ങാടിന്‍റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സംഗമത്തില്‍ പ്രമുഖ പ്രഭാഷകനായ ഉസ്താദ് അബൂബക്കര്‍ സാദിഖി റംസാന്‍ സന്ദേശം നല്‍കി.

ജാതിമത ചിന്തകള്‍ക്കധീതമായി മനസ്സിന്‍റെ നന്മയും പരിശുദ്ധിയുമാണ് റംസാന്‍ നോമ്പിനാധാരമെന്നും. സഹജീവികളുടെ വിശപ്പും ദാരിദ്രവും മനസ്സിലാക്കാന്‍ നമുക്കേവര്‍ക്കും കഴിയണമെന്നും അദ്ദേഹം ഉത്ബോധിപ്പിച്ചു. ഇന്‍കാസ് സെന്‍ട്രല്‍ കമ്മറ്റി പ്രസിഡണ്ട് സമീര്‍ ഏറാമല, ഇന്‍കാസ് ഗ്ലോബല്‍ കമ്മറ്റി വൈസ് പ്രസിഡണ്ട് കെ കെ ഉസ്മാന്‍, അഡ്വൈസറി ബോര്‍ഡ് ചെയര്‍മാന്‍ സുരേഷ് കാര്യാട്, വൈസ് പ്രസിഡണ്ട്  നിയാസ് ചെരിപ്പത്ത് , മനോജ് കൂടല്‍ തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു. ജനറല്‍ സെക്രട്ടറി ജെനിറ്റ് ജോബ് സ്വാഗതവും, ജോയിന്‍റ്  ട്രഷറര്‍  അബ്ദുള്‍ റഷീദ് നന്ദിയും പറഞ്ഞു.  ഷാദുലി, നിഹാസ് കൊടിയേരി, ഷമീര്‍ മട്ടന്നൂര്‍, .ജംനാസ് മാലൂര്‍, അബ്ദുള്‍ റഹീം, സുരേഷ്, ജയചന്ദ്രന്‍, നിസാര്‍ എ പി, ഷമ്മാസ്, നിയാദ്, ശ്രീരാജ് കണ്ണൂര്‍, അഭിഷേക് മാവിലായി, അനീസ്, മുഹമ്മദ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.