സിന്ധുവിന്‍റെ കൊലപാതകം : പ്രതി ബിനോയ് പിടിയില്‍

Jaihind Webdesk
Monday, September 6, 2021

ഇടുക്കി : പണിക്കന്‍കുടി സിന്ധു കൊലപാതകക്കേസില്‍ പ്രതി ബിനോയ് പിടിയില്‍. ഇടുക്കി പെരിഞ്ചാംകുട്ടിയില്‍ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. ബിനോയിയുടെ വീടിന്റെ അടുക്കളയില്‍ കുഴിച്ചിട്ട നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ ബിനോയിയുടെ മൊബൈൽ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു.