വീണ്ടും ഉരുള്‍പ്പൊട്ടാന്‍ സാധ്യത; നെടുങ്കണ്ടത്ത് ആളുകളെ മാറ്റുന്നു

Jaihind Webdesk
Tuesday, October 24, 2023


ഇടുക്കി നെടുങ്കണ്ടത്ത് ഉരുള്‍പൊട്ടിയ മേഖലയില്‍ നിന്നും ആളുകളെ മാറ്റുന്നു. റവന്യു സംഘം നടത്തിയ പരിശോധനയില്‍ പ്രദേശത്ത് വീണ്ടും ഉരുള്‍പ്പൊട്ടാനുള്ള സാധ്യതയുണ്ടെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് 25 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കുവാന്‍ കളക്ടര്‍ നിര്‍ദ്ദേശം നല്‍കിയത്. ഉടുമ്പന്‍ചോല താലൂക്ക് ഡെപ്യൂട്ടി തഹസില്‍ദാര്‍ സോജന്‍ പുന്നൂസിന്റെ നേതൃത്വത്തിലാണ് ആളുകളെ മാറ്റി പാര്‍പ്പിക്കുന്നത്. മേഖലയില്‍ ക്യാമ്പ് തുറക്കുന്നതിന് ആവശ്യമായ നടപടികള്‍ പുരോഗമിക്കുകയാണ്. ബന്ധു വീടുകളിലേക്ക് മാറാത്ത വരെ ക്യാമ്പുകളില്‍ എത്തിക്കും.