ഇടുക്കിയിലെ ഭൂപ്രശ്‌നം : പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി

Jaihind News Bureau
Wednesday, November 6, 2019

ഇടുക്കിയിലെ ഭൂപ്രശ്‌നത്തിൽ പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. നിർമ്മാണങ്ങൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണം പിൻവലിക്കണമെന്നാവശ്യപ്പെട്ടാണ് അടിയന്തര പ്രമേയം. പിജെ ജോസഫ് എംഎൽഎയാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. കർഷകർക്ക് വ്യവസായ മേഖലയിലേക്ക് പോകുന്നതിന് ഈ ഉത്തരവ് തടസം സൃഷ്ടിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഇടുക്കിയിലെ വാണിജ്യ വ്യവസായ മേഖലക്ക് വലിയ തിരിച്ചടിയാണ് ഉത്തരവെന്നും അദ്ദേഹം സഭയിൽ വ്യക്തമാക്കി.