തപാല്‍ ചരിത്രത്തില്‍ ഇടംപിടിച്ച് ഇടുക്കി ഡിസിസി

Jaihind News Bureau
Friday, October 4, 2019

രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ 150-ആം ജന്മവാർഷികത്തോടനുബന്ധിച്ച് ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്‍റുമായി ചേർന്ന് രാജ്യത്ത് ആദ്യമായി ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ പേരിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഇടുക്കി ഡിസിസി എന്ന് രേഖപ്പെടുത്തിയ തപാൽ സ്റ്റാമ്പ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രകാശനം ചെയ്തു.

തപാൽ സ്റ്റാമ്പിന്‍റെ ദേശീയ തലത്തിലുള്ള വിതരണ ഉദ്ഘാടനം കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രനിൽ നിന്നും ഇടുക്കി ഡിസിസി പ്രസിഡന്‍റ് അഡ്വ.ഇബ്രാഹിം കുട്ടികല്ലാർ ഏറ്റുവാങ്ങി.