‘ശിവശങ്കറിനെ പേടിയില്ല, അന്വേഷണ ഏജൻസികളോട് സഹകരിക്കും’ : സ്വപ്ന സുരേഷ്

Jaihind Webdesk
Tuesday, February 8, 2022

തിരുവനന്തപുരം : മുഖ്യമന്ത്രിയെ പിന്തുണച്ചുള്ള ശബ്ദരേഖയിലെ ഇഡി അന്വേഷണത്തോട് പൂർണമായി സഹകരിക്കുമെന്ന് സ്വപ്ന സുരേഷ്. ഇമെയിലിൽ സാങ്കേതിക തകരാറുള്ളതിനാൽ അന്വേഷണ ഏജൻസികളുടെ സമൻസ് ലഭിച്ചിട്ടില്ലെന്നും സ്വപ്ന സുരേഷ് വ്യക്തമാക്കി .

പറഞ്ഞ കാര്യങ്ങൾ നൂറുശതമാനം സത്യമാണ്. അന്വേഷണ ഏജൻസികളുടെ ചോദ്യത്തിന് സത്യസന്ധമായി മറുപടി പറയും. ആത്മഹത്യയുടെ വക്കിൽ നിൽക്കുന്ന വ്യക്തിക്ക് മറ്റൊന്നിനെയും പേടിയില്ലെന്നും സ്വപ്ന സുരേഷ് തിരുവനന്തപുരത്ത് പറഞ്ഞു.