കൊല്ലത്ത് വീണ്ടും മനുഷ്യകടത്ത്; കടൽ മാർഗ്ഗം കടക്കാൻ ശ്രമിച്ച 11 പേർ പിടിയിൽ

Jaihind Webdesk
Monday, September 5, 2022

കൊല്ലത്ത് വീണ്ടും മനുഷ്യകടത്ത്. ഓസ്ട്രേലിയയിലേക്ക് ബോട്ട് മാർഗ്ഗം കടക്കാൻ ശ്രമിച്ച 11 പേരേ പോലീസ് പിടികൂടി. 2 പേർ ശ്രീലങ്കൻ സ്വദേശികളും 9 പേർ തമിഴ്നാട്ടിലെ ശ്രീലങ്കൻ അഭയാർത്ഥി ക്യാമ്പിൽ നിന്നുള്ളവരുമാണ്. ബോട്ടു മാർഗ്ഗം ഓസ്ട്രേലിയക്ക് കടക്കുന്നതിനായി കൂടുതൽ പേർ കൊല്ലത്ത് എത്തിയതായി സൂചന ഉയർന്നിട്ടുണ്ട്. കഴിഞ്ഞ രാത്രിയാണ് ഇവരെ കൊല്ലത്തെ ലോഡ്ജിൽ നിന്നും പിടികൂടിയത്. തമിഴ്നാട് Q ബ്രാഞ്ചും കൊല്ലം ഈസ്റ്റ് പോലിസും ഇവരെ ചോദ്യം ചെയ്യുകയാണ്. നേരത്തേയും ഇത്തരത്തിൽ ബോട്ടു മാർഗ്ഗം വിദേശ രാജ്യങ്ങളിലിലേക്ക് കടത്താൻ ശ്രമിച്ച തമിഴ് നാട്ടിലെ ശ്രീലങ്കൻ അഭയാർഥി ക്യാമ്പിൽ ഉള്ളവരെ കൊല്ലത്ത് പിടികൂടിയിരുന്നു.