Video | എച്ച് 2 ഒ ഹോളി ഫെയ്ത്ത് നിലംപൊത്തി ; ആല്‍ഫാ സെറീന്‍റെ അവശിഷ്ടങ്ങള്‍ കായലിലേക്ക് വീണു

Jaihind News Bureau
Saturday, January 11, 2020

https://www.youtube.com/watch?v=txF-EeGi75U

കൊച്ചി : മരടിൽ സുപ്രീം കോടതി പൊളിക്കാൻ നിർദേശിച്ച 4 ഫ്ലാറ്റ് സമുച്ചയങ്ങളിൽ കുണ്ടന്നൂർ എച്ച് ടു ഒ ഹോളിഫെയ്ത്തും ആല്‍ഫാ സെറീനും നിയന്ത്രിത സ്ഫോടനത്തിലൂടെ തകർത്തു. സെക്കന്‍റുകള്‍ക്കുള്ളില്‍ തന്നെ ഫ്ലാറ്റ് സമുച്ചയങ്ങള്‍ പൂർണമായും തകർന്നുവീണു. മുന്‍കൂട്ടി നിശ്ചയിച്ചിരുന്നതിലും അല്‍പം വൈകിയാണ് സ്ഫോടനം നടത്തിയത്.

ആദ്യ സൈറണ്‍ കൃത്യം 10.30ന് തന്നെ മുഴങ്ങി. നേരത്തെ നിശ്ചയിച്ചതിലും പത്ത് മിനിറ്റോളം വൈകിയാണ് രണ്ടാം സൈറൺ മുഴങ്ങിയത്. തുടർന്ന് നീണ്ടു നിന്ന മൂന്നാം സൈറണും മുഴങ്ങിയതിനൊപ്പം സ്ഫോടനവും നടന്നു. 11.19 നായിരുന്നു ല്ഫോടനം. സെക്കന്‍റുകള്‍ക്കുള്ളില്‍ തന്നെ ഫ്ളാറ്റ് സമുച്ചയം നിലംപൊത്തി. 15 മിനിറ്റിന് ശേഷം നെട്ടൂർ ആൽഫ സെറീൻ ഫ്ലാറ്റിന്‍റെ ഇരട്ട ടവറുകളും സ്ഫോടനത്തിലൂടെ തകർത്തു.

സംസ്ഥാനത്തിന്‍റെ ചരിത്രത്തിലാദ്യമായാണ് ഒരു ഫ്ലാറ്റ് ഇത്തരത്തില്‍ തകർക്കുന്നത്.  ജെയിൻ കോറൽ കോവ്, ഗോൾഡൻ കായലോരം എന്നീ ഫ്ളാറ്റുകള്‍ നിയന്ത്രിത സ്ഫോടനത്തിലൂടെ നാളെ തകർക്കും.

https://www.facebook.com/JaihindNewsChannel/videos/592031841591168/