തിരുവനന്തപുരം ഗവൺമെന്‍റ് ഹോമിയോ മെഡിക്കൽ കോളേജിൽ കെഎസ് യുവിന് ചരിത്ര വിജയം; മുഴുവൻ ജനറൽ സീറ്റിലും ജയിച്ചു

Jaihind Webdesk
Monday, May 29, 2023

തിരുവനന്തപുരം: ആരോഗ്യ സർവകലാശാല കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം ഗവൺമെന്‍റ്  ഹോമിയോ മെഡിക്കൽ കോളേജിൽ കെഎസ് യു( KSU)  വിന് ചരിത്ര വിജയം . ചെയർമാൻ ആയി അശ്വിൻ . പിയും ജനറൽ സെക്രട്ടറി ആയി ഹൃത്വിക് . പിയും തെരഞ്ഞെടുക്കപ്പെട്ടു.

2019 ൽ കെഎസ് യു( KSU) സംസ്ഥാന കൺവീനർ ഡോ. സാജൻ വി എഡിസൺ ന്‍റെ നേതൃത്വത്തിൽ സ്ഥാപിതമായ യൂണിറ്റ്,  കേരള ആരോഗ്യ സർവകലാശാലയുടെ ചരിത്രത്തിൽ തന്നെ ആദ്യമായാണ് മുഴുവൻ ജനറൽ സീറ്റിലും വിജയിച്ചത്.