സെക്രട്ടേറിയറ്റിലെ തീപിടിത്തം: ഹൈക്കോടതി സ്വമേധയാ കേസെടുത്ത് അന്വേഷിക്കണമെന്ന് യു ഡി എഫ് കൺവീനർ

Jaihind News Bureau
Tuesday, August 25, 2020

കൊച്ചി: സെക്രട്ടേറിയറ്റിലെ പ്രോട്ടോക്കോൾ വിഭാഗത്തിലെ തീപിടിത്തം ഹൈക്കോടതി സ്വമേധയാ കേസെടുത്ത് അന്വേഷിക്കണമെന്ന് യു ഡി എഫ് കൺവീനർ ബെന്നി ബഹനാൻ എം.പി ആവശ്യപ്പെട്ടു.

സർക്കാർ നേരിടുന്ന സ്വർണക്കടത്ത് ആരോപണം അടക്കമുള്ള നിർണായക വിവരങ്ങൾ സൂക്ഷിച്ചിരിക്കുന്ന പ്രോട്ടോക്കോൾ വിഭാഗത്തിലുണ്ടായ തീപ്പിടുത്തം ദുരൂഹത ഉയർത്തുന്നതാണ്. സുപ്രധാന രേഖകൾ ഉണ്ടായിരുന്ന പ്രോട്ടോക്കോൾ വിഭാഗത്തിൽ നടന്ന അട്ടിമറിയെക്കുറിച്ച് സംസ്ഥാന സർക്കാർ ഏജൻസികൾ അന്വേഷിച്ചാൽ സത്യാവസ്ഥ പുറത്ത് വരില്ല.

പൊതുജന താൽപര്യം മുൻനിർത്തി ഹൈക്കോടതി നേരിട്ട് അന്വേഷണം നടത്തണമെന്ന് ബെന്നി ബഹനാൻ ആവശ്യപ്പെട്ടു

teevandi enkile ennodu para