ഹെലികോപ്ടർ അപകടത്തില്‍ മരിച്ച വ്യോമസേനാ ഉദ്യോഗസ്ഥന്‍ പ്രദീപിന് ആദരാഞ്ജലികള്‍ അർപ്പിച്ച് പ്രതിപക്ഷ നേതാവ്

Jaihind Webdesk
Thursday, December 9, 2021

ഹെലികോപ്ടർ അപകടത്തില്‍ മരിച്ച തൃശൂർ സ്വദേശിയായ വ്യോമസേനാ ഉദ്യോഗസ്ഥൻ എ പ്രദീപിന് ആദരാഞ്ജലികള്‍ അർപ്പിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. പ്രദീപിന്റെ വിയോഗം രാജ്യത്തിന്റെ നഷ്ടമാണ്. സംസ്ഥാനം വിറങ്ങലിച്ചു നിന്ന പ്രളയ കാലത്ത് ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു എ പ്രദീപ്. കുടുബാംഗങ്ങളുടേയും സുഹൃത്തുക്കളുടേയും ദുഖത്തിൽ പങ്ക് ചേരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണ്ണരൂപം :

സംസ്ഥാനം വിറങ്ങലിച്ചു നിന്ന പ്രളയ കാലത്ത് ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു എ. പ്രദീപ് എന്ന വ്യോമസേനാ ഉദ്യോഗസ്ഥൻ. സംയുക്ത സൈനിക മേധാവിയും സംഘവും സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റർ അപകടം പ്രദീപിന്‍റേയും ജീവൻ കവർന്നു. പ്രദീപിന്‍റെ വിയോഗം രാജ്യത്തിന്‍റെ നഷ്ടമാണ്. കുടുബാംഗങ്ങളുടേയും സുഹൃത്തുക്കളുടേയും ദുഖത്തിൽ പങ്ക് ചേരുന്നു. പ്രണാമം