കൊല്ലം ജില്ലയില്‍ കനത്ത മഴ: വെള്ളക്കെട്ടിലായി നിലമേല്‍ ടൗണ്‍; മണ്ണിടിഞ്ഞ് ഗതാഗത തടസം; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി

Jaihind Webdesk
Monday, November 29, 2021

 

കൊല്ലം : കനത്ത മഴയിൽ നിലമേലിൽ മണ്ണിടിഞ്ഞ് റോഡിലേക്ക് വീണ് എംസി റോഡിൽ ഗതാഗതം തടസപ്പെട്ടു. കഴിഞ്ഞ രാത്രി ഇവിടെ വാഹനങ്ങൾ വഴി തിരിച്ച് വിടുകയായിരുന്നു. ഗതാഗതം ഇനിയും പൂർണതോതിൽ ഇവിടെ പുനഃസ്ഥാപിക്കാനായിട്ടില്ല.

കൊല്ലം ജില്ലയിലാകമാനം മണിക്കൂറുകൾ നീണ്ടു നിന്ന കനത്ത മഴയെ തുടർന്നു താഴ്ന്ന പ്രദേശങ്ങളിലാകമാനം വെള്ളം കയറി. നിലമേൽ ടൗണിൽ വ്യാപകമായി വെള്ളം കയറി. കടകൾ ഉൾപ്പെടെ ടൗണിലെ മിക്ക സ്ഥാപനങ്ങളിലും വെള്ളം കയറുകയായിരുന്നു.  മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.