എട്ടാം നാള്‍ ടെസ്റ്റ് ; മുഖ്യമന്ത്രിയെ ന്യായീകരിക്കാന്‍ മാനദണ്ഡങ്ങള്‍ തിരുത്തി ആരോഗ്യകേരളം

Jaihind Webdesk
Saturday, April 17, 2021

മുഖ്യമന്ത്രി പിണറായി വിജയനായി കോവിഡ് ടെസ്റ്റ് മാനദണ്ഡങ്ങൾ വഴി മാറിയേതാടെ പോസീറ്റിവായവരുടെ കൊവിഡ് ടെസറ്റ് നടത്തണ്ടേ ദിവസങ്ങൾ കുറച്ച് ആരോഗ്യ കേരളം. പോസിറ്റീവായരുടെ ടെസ്റ്റ്  നടത്തണ്ടേ ദിവസം പത്തിൽ നിന്നും എട്ടാക്കി ചുരുക്കി.  മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്​ കൊ​വി​ഡ്​ സ്​​ഥി​രീ​ക​രി​ച്ച്‌​ ഏഴാം നാ​ള്‍ വീ​ണ്ടും പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്​ വി​വാ​ദ​മാ​യ​തി​നു പി​ന്നാ​ലെ​യാ​ണ്​ ദേ​ശീ​യ ആ​രോ​ഗ്യ​ദൗ​ത്യ​ത്തി​‍ന്‍റെ കീ​ഴി​ലു​ള്ള ‘ആ​രോ​ഗ്യ​കേ​ര​ള’​ത്തിന്‍റെ തിരുത്തല്‍.

‘ഏ​ഴു​ദി​വ​സം ക്വാ​റ​ന്‍റൈന്‍, എ​ട്ടാം നാ​ള്‍ ടെ​സ്​​റ്റ്​ ‘ എ​ന്നാ​ണ്​ ആ​രോ​ഗ്യ​കേ​ര​ള​ത്തിന്‍റെ ഫേ​സ്​​ബു​ക്ക്​ പേ​ജി​ല്‍ പ​റ​യു​ന്ന​ത്. കൊ​വി​ഡ്​ സ്​​ഥി​രീ​ക​രി​ച്ച്‌​ പ​ത്തു​ദി​വ​സ​ത്തി​നു​ശേ​ഷം അ​ടു​ത്ത പ​രി​ശോ​ധ​ന​യെ​ന്ന പ്രോ​​ട്ടോ​​കോ​ള്‍ നി​ല​നി​ല്‍​ക്കെ​യാ​ണ്​ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ ആ​രോ​ഗ്യ​കേ​ര​ളം സ്വ​ന്ത​മാ​യ പ്രൊട്ടോ​കോ​ളു​ണ്ടാ​ക്കി പ്ര​ച​രി​പ്പി​ക്കു​ന്ന​ത്.

വി.​ഐ.​പി​ക​ളു​ടെ ചി​കി​ത്സ​ക്ക്​ നേ​തൃ​ത്വം ന​ല്‍​കു​ന്ന മെ​ഡി​ക്ക​ല്‍ ബോ​ര്‍​ഡ്​ തീ​രു​മാ​ന​പ്ര​കാ​രം നേ​ര​ത്തേ പ​രി​ശോ​ധ​ന ന​ട​ത്താ​മെ​ന്നാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി​യു​ടെ പ്രൊട്ടോ​കോ​ള്‍ ലം​ഘ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ചി​ലഡോ​ക്​​ട​ര്‍​മാ​രും മ​റ്റും വി​ശ​ദീ​ക​രി​ച്ചി​രു​ന്ന​ത്. എ​ന്നാ​ല്‍ മു​ഴു​വ​നാ​ളു​ക​ള്‍​ക്കും എ​ട്ടാം നാ​ള്‍ വീ​ണ്ടും പ​രി​ശോ​ധ​ന എ​ന്ന​ വി​വാ​ദ​ത്തി​ല്‍​നി​ന്ന്​ ത​ല​യൂ​രാ​നാ​ണെ​ന്ന്​ വ്യ​ക്​​ത​മാ​ണ്. കൊവി​ഡ്​ ബാ​ധി​ച്ച്‌​ എ​ട്ടാം നാ​ള്‍ വീ​ണ്ടും പ​രി​ശോ​ധി​ച്ചാ​ല്‍ രോ​ഗി നെ​ഗ​റ്റി​വാ​കാ​നു​ള്ള സാ​ധ്യ​ത എ​ല്ലാ​വ​രി​ലും ഒ​രു​പോ​ലെ​യ​ല്ലെ​ന്ന്​ ആരോഗ്യ വിദഗ്ധർ പറയുന്നു. പ​ത്തു​ദി​വ​സം ക​ഴി​യുമ്പോ​ള്‍ പ​രി​ശോ​ധി​ച്ചാ​ല്‍ ത​ന്നെ പ​ല​രും നെ​ഗ​റ്റീ​വാ​കു​ന്നി​ല്ല.

മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ കോ​ഴി​ക്കോ​ട്​ ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജ്​ ആ​ശു​പ​​ത്രി​യി​ല്‍ സി.​ടി സ്​​കാ​ന്‍ എ​ടു​ക്കാ​ന്‍ കൊണ്ടു​പോ​യ​തു​ള്‍​പ്പെ​ടെ കോ​വി​ഡ്​ ച​ട്ട​ങ്ങ​ള്‍ പാ​ലി​ച്ചാ​യി​രു​ന്നി​ല്ല. പി.​പി.​ഇ കിറ്റ് പോ​ലും ധ​രി​ക്കാ​തെ​യാ​ണ് കൊ​വി​ഡ് ബാ​ധി​ത​നാ​യ മു​ഖ്യ​മ​ന്ത്രി​ക്ക്​ ചി​ല ഡോ​ക്​​ട​ര്‍​മാ​ര്‍ അ​ക​മ്പ​ടി പോ​യ​ത്. മു​ഖ്യ​മ​ന്ത്രി​ക്കും ​പി.​പി.​ഇ വ​സ്​​ത്ര​മു​ണ്ടാ​യി​രു​ന്നി​ല്ല. ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​തിന്‍റെ ര​ണ്ടാം ദി​വ​സ​മാ​യി​രു​ന്നു വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​ക്കാ​യി സ്​​കാ​നിംഗ്​ ന​ട​ത്തി​യ​ത്. മു​ഖ്യ​മ​ന്ത്രി ആ​ശു​പ​ത്രി​യി​ലേ​ക്ക്​ വ​രാ​ന്‍ കാ​റി​ല്‍ നിന്നിറങ്ങിയപ്പോള്‍ തൊ​ട്ട​ടു​ത്തു​നി​ന്ന്​ സ​ല്യൂ​ട്ട്​ ന​ല്‍​കി​യ സി​റ്റി പൊ​ലീ​സ്​ മേ​ധാ​വി എ.​വി ജോ​ര്‍​ജിന്‍റെ ന​ട​പ​ടി​യും വി​വാ​ദ​മാ​കു​ക​യാ​ണ്.