ഖത്തറിലേക്ക് സന്ദര്‍ശക വിസയില്‍ എത്തുന്നവര്‍ക്ക് ഫെബ്രുവരി 1 മുതല്‍ ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധം

JAIHIND TV MIDDLE EAST BUREAU
Monday, January 30, 2023

 

ദോഹ: ഖത്തറിലേക്ക് സന്ദര്‍ശക വിസകളില്‍ എത്തുന്നവര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കി. ആദ്യ ഘട്ടം ഫെബ്രുവരി 1 മുതല്‍ പ്രാബല്യത്തിലാകും. പൊതുജനാരോഗ്യ മന്ത്രാലയം വിവിധ ഘട്ടങ്ങളിലായി നടപ്പാക്കുന്ന പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ സന്ദര്‍ശകരെയും രണ്ടാം ഘട്ടത്തില്‍ ഖത്തറിലെ പ്രവാസി താമസക്കാരെയും ലക്ഷ്യമിടുന്നു. ഖത്തര്‍ മന്ത്രാലയത്തിന്‍റെ വെബ്സൈറ്റിലെ വിവരങ്ങള്‍ പ്രകാരം ആരോഗ്യ ഇന്‍ഷുറന്‍സ് എങ്ങനെ എടുക്കാമെന്ന് വ്യക്തമാക്കുന്നു. പ്രീമിയം തുക, പോളിസിയുടെ പരിധി എന്നീ ആരോഗ്യ സേവനങ്ങള്‍ ഇതിലൂടെ അറിയാനാകും.