ഷുഹൈബ് വധക്കേസ് : സിബിഐ അന്വേഷണത്തിനെതിരായ ഹര്‍ജിയില്‍ വാദം ഇന്ന്

Jaihind Webdesk
Monday, November 12, 2018

Shuhaib-Edayannur

കണ്ണൂർ എടയന്നൂരിലെ യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് സെക്രട്ടറിയായിരുന്ന ഷുഹൈബിനെ കൊലപ്പെടുത്തിയ കേസിൽ   സിബിഐ അന്വേഷണത്തിനെതിരെ സർക്കാർ സമർപ്പിച്ച അപ്പീലിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഇന്ന് അന്തിമവാദം കേൾക്കും. ഷുഹൈബിന്‍റെ കൊലപാതകക്കേസിൽ സിബിഐ അന്വേഷണത്തിന് സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടിരുന്നു.

എന്നാൽ പൊലീസ് അന്വേഷണം കാര്യക്ഷമമാണെന്നും പ്രതികളെ പിടികൂടിയിട്ടുണ്ടെന്നും അതിനാൽ സിബിഐ അന്വേഷണം ആവശ്യമില്ലെന്നുമാണ് സംസ്ഥാന സ‍ർക്കാർ നിലപാട്.