ഉമ്മന്‍ചാണ്ടി ഭവനനിര്‍മ്മാണ തുക കൈമാറി

Jaihind News Bureau
Saturday, December 7, 2019

കെ.പി.സി.സി ഭവന നിര്‍മ്മാണ പദ്ധതിയിലേക്ക് വാട്ടര്‍ അതോറിറ്റി സ്റ്റാഫ് അസോസിയേഷന്‍റെ നേതൃത്വത്തില്‍ സമാഹരിച്ച അഞ്ചു ലക്ഷം രൂപയുടെ ചെക്ക് കൈമാറി. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ഉമ്മന്‍ചാണ്ടിയുടെ ജഗതിയിലെ വീട്ടില്‍ വച്ചായിരുന്നു തുക കൈമാറിയത്. കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി അംഗവും യൂത്ത് കോണ്‍ഗ്രസിന്‍റെ മുന്‍കാല ഭാരവാഹിയുമായിരുന്ന അന്തരിച്ച ചെന്നിലോട് സുരേന്ദ്രനാഥിന്‍റെ ഭാര്യ സുധാകുമാരിക്ക് അഞ്ച് ലക്ഷം രൂപയുടെ ചെക്ക് ഉമ്മന്‍ചാണ്ടിയും ഭാര്യ മറിയാമ്മ ഉമ്മനും ചേര്‍ന്ന് കൈമാറി. വാട്ടര്‍ അതോറിറ്റി സ്റ്റാഫ് അസോസിയേഷന്‍റെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്നും കഷ്ടത അനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് വീടെന്ന സ്വപ്‌നം സാക്ഷാത്കരിക്കാനായി അക്ഷീണം പ്രയത്‌നിച്ച മുഴുവന്‍ അംഗങ്ങളെയും അഭിനന്ദിക്കുന്നുവെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. വാട്ടര്‍ അതോറിറ്റി സ്റ്റാഫ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്‍റും കെ.പി.സി.സി ജനറല്‍ സെക്രട്ടറിയുമായ തമ്പാനൂര്‍ രവി അധ്യക്ഷത വഹിച്ചു. അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ഉണ്ണികൃഷ്ണന്‍, അനില്‍കുമാര്‍, ബിജു,എം.എ വാഹിദ്, പി.കെ.വേണുഗോപാല്‍, ഗോപകുമാര്‍, പി.എസ്. പ്രശാന്ത്, എന്‍.എസ്.നുസൂര്‍ തുടങ്ങിയവർ പങ്കെടുത്തു.