ഗുരു ചേമഞ്ചേരിയുടെ നിര്യാണം സാംസ്‌കാരിക ലോകത്തിന് വലിയ നഷ്ടം ; അനുശോചിച്ച് രമേശ്‌ ചെന്നിത്തല

Jaihind News Bureau
Monday, March 15, 2021

 

തിരുവനന്തപുരം : കഥകളി ആചാര്യന്‍ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായരുടെ നിര്യാണത്തിൽ പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല അനുശോചിച്ചു.  കഥകളിയുടെ പ്രചാരത്തിനും പഠനത്തിനും അദ്ദേഹം നൽകിയ സംഭാവനകൾ വിലമതിക്കാനാകാത്തതാണ്. നന്നേ ചെറുപ്പത്തിലെ അരങ്ങിലെത്തിയ ഗുരു ചേമഞ്ചേരി മുക്കാൽ നൂറ്റാണ്ടോളം ഈ രംഗത്ത് സജീവമായി നിലകൊണ്ടു. രാജ്യം പത്മശ്രീ നൽകി ആദരിച്ച ഗുരു ചേമഞ്ചേരിയുടെ നിര്യാണം നമ്മുടെ സാംസ്‌കാരിക ലോകത്തിനു വലിയ നഷ്ടമാണെന്നും രമേശ്‌ ചെന്നിത്തല തന്റെ അനുശോചന സന്ദേശത്തിൽ പറഞ്ഞു.