കൊല്ലം മുൻ സബ് കളക്ടറുടെ ഗൺമാനും ഡ്രൈവർക്കും സസ്പെൻഷൻ

Jaihind News Bureau
Friday, April 3, 2020

കൊല്ലം മുൻ സബ് കളക്ടറുടെ ഗൺമാനും ഡ്രൈവർക്കും സസ്പെൻഷൻ. നിരീക്ഷണത്തിൽ കഴിയാനുള്ള നിർദേശം അവഗണിച്ച് പുറത്തിറങ്ങിയതിനാണ് ഗൺമാനും ഡ്രൈവർക്കുംസസ്പെൻഷൻ .
സിവിൽ പൊലീസ് ഓഫീസർ സുജിത്തിനെ കൊല്ലം സിറ്റി പൊലീസ് കമ്മീഷണർ ടി നാരായണനാണ് സസ്പെൻഡ് ചെയ്തത്. ഇതേ കുറ്റത്തിന് തന്നെയാണ് ഡ്രൈവർ സന്തോഷിനേയും സസ്പെന്റ് ചെയ്തത്. ഇവർ പുറത്തിറങ്ങി എന്ന പരാതി ഉയർന്നതോടെ മൊബൈൽ ടവർ ലൊക്കെഷൻ പരിശോധിച്ച ശേഷമാണ് നടപടി.

സംഭവത്തെ കുറിച്ച് അന്വേഷിച്ച് രണ്ട് മാസത്തിനകം പി.ആർ റിപ്പോർട്ട് നൽകാൻ ചാത്തന്നൂർ എ.സി.പിയെ ചുമതലപ്പെടുത്തി. നിരീക്ഷണത്തിൽ കഴിയുന്നതിനിടെ രഹസ്യമായി സംസ്ഥാനം വിട്ടതിന് സബ് കളക്ടർ അനുപം മിശ്രയെ നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു.