സൗദി റസ്റ്ററന്‍റുകളില്‍ ഇനി ഇരുന്ന് ഭക്ഷണം പാടില്ല ; പാര്‍സല്‍ മാത്രം ; കൊവിഡ് വ്യാപനം തടയാന്‍ നിയമം വീണ്ടും കടുപ്പിച്ച് ഗള്‍ഫ് രാജ്യങ്ങള്‍

Jaihind News Bureau
Thursday, February 4, 2021

ദമ്മാം : സൗദി അറേബ്യയില്‍ കോവിഡ് വ്യാപന മുന്‍കരുതലിന്റെ ഭാഗമായി റസ്റ്റോറന്റുകളില്‍ പാര്‍സല്‍ സര്‍വീസ് മാത്രമേ അനുവദിക്കുകയുള്ളൂവെന്ന് ആഭ്യന്തരമന്ത്രാലയം. ഇന്ന് ( ഫെബ്രുവരി 4 ) രാത്രി പത്ത് മണി മുതല്‍ പത്ത് ദിവസത്തേക്കാണ് വ്യവസ്ഥ നടപ്പാക്കുന്നത്. ആവശ്യമെങ്കില്‍ കാലാവധി നീട്ടുകയും ചെയ്യും.

പാര്‍സല്‍ സര്‍വീസിന് വേണ്ടി ആളുകള്‍ ഒന്നിച്ചുകൂടരുത്. നിയമലംഘനം നടത്തിയാല്‍ ആദ്യഘട്ടത്തില്‍ 24 മണിക്കൂര്‍ സ്ഥാപനം അടപ്പിക്കും. ആവര്‍ത്തിച്ചാല്‍ ഒരാഴ്ചയും അടച്ചിടും. മൂന്നാം പ്രാവശ്യം രണ്ട് ആഴ്ചക്കാണ് നടപടിയെടുക്കുക. നാലാം പ്രാവശ്യവും നിയമലംഘനമുണ്ടായാല്‍ ഒരു മാസത്തേക്ക് അടക്കേണ്ടിവരും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. റസ്റ്റോറന്റുകളിലെ ക്യാമറകള്‍ പ്രവര്‍ത്തിക്കുന്നുണ്ടോയെന്ന് പരിശോധിക്കും. ഇതു നോക്കിയും കോവിഡ് വ്യവസ്ഥ ലംഘനം നിരീക്ഷിക്കും.