വാൽവുള്ള എൻ 95 മാസ്ക്കുകൾ ഒഴിവാക്കാന്‍ കേന്ദ്ര നിർദേശം. ഇത്തരം മാസ്ക്കുകള്‍ മറ്റുള്ളവർക്ക് ദോഷം ചെയ്യുമെന്നതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. വാല്‍വുള്ള മാസ്ക്കുകൾ ഒഴിവാക്കാൻ നിർദേശിച്ച് സംസ്ഥാനങ്ങൾക്ക് കത്ത് നൽകി.
വാൽവുള്ള മാസ്ക്കുകൾ ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്നാണ് വിലയിരുത്തൽ. ഇത്തരം മാസ്ക് ഉപയോഗിക്കുന്നവർ പുറന്തള്ളുന്ന വായു മറ്റുള്ളവർക്ക് അപകടകരമാകുമെന്നതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര നിർദേശം. കൊവിഡ് ബാധിതനാണെങ്കിൽ ഉച്ഛ്വാസത്തിലൂടെ വൈറസും പടരാൻ സാധ്യതയുണ്ട്. പകരം സാധാരണ തുണി മാസ്ക്കുകളോ വാൽവില്ലാത്ത മാസ്ക്കുകളോ ഉപയോഗിക്കാനാണ് സംസ്ഥാനങ്ങൾക്ക് നൽകിയിരിക്കുന്ന നിർദേശം.