ബെവ് ക്യൂ ആപ് പൂർണമായും നിർത്തലാക്കാൻ ആലോചന

Jaihind News Bureau
Thursday, December 31, 2020

ബാറുകൾ തുറന്നതോടെ ബെവ് ക്യൂ ആപ് പൂർണമായും നിർത്തലാക്കാൻ ആലോചന. ബെവ്‌കോ ഔട്ട്‌ലെറ്റുകളില്‍ വില്‍പന കുറയുന്ന സാഹചര്യത്തിലാണ് ആപ്പ് പിൻവലിക്കാൻ നീക്കം നടക്കുന്നത്. ക്രിസ്തുമസ് പുതുവർഷദിനങ്ങളിൽ ബെവ് ക്യൂ ആപ് ഇല്ലെങ്കിലും മദ്യം നൽകാൻ കോർപറേഷൻ ഔട്ട്‌ലെറ്റുകൾക്ക് വാക്കാൽ നിർദേശം നൽകിരുന്നു.

ബെവ്‌ക്യു ആപ്പുമായി മുന്നോട്ടു പോയാൽ ഔട്ട്‌ലെറ്റുകളിൽ ഉപഭോക്താക്കൾ കുറയുമെന്നും ഇതു ബാറുകാർക്ക് സഹായകരമാകുമെന്നുമാണ് ബവ് കോയുടെ വാദം. എന്നാൽ ക്രിസ്മസ്, പുതുവൽസര തിരക്ക് കൂടി കഴിഞ്ഞാൽ ആപ്പിൽ നിന്നു പിൻമാറാമെന്നാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്.

ബാറുകൾ തുറന്നതും ഔട്ട്‌ലെറ്റുകളിൽ തിരക്കു കുറയുന്ന സാഹചര്യത്തിലും ആപ് ഇല്ലെങ്കിലും മദ്യം നൽകാൻ കോർപറേഷൻ ഔട്ട്‌ലെറ്റുകൾക്ക് വാക്കാൽ നിർദേശം നൽകി. എന്നാൽ വാക്കാലുള്ള നിർദേശത്തിൽ മാത്രം മദ്യം നൽകാനാവില്ലെന്നു കാണിച്ച് ബവ് കോ സംഘടനകൾ സർക്കാരിനെ സമീപിച്ചു. മദ്യം പാഴ്സലായി വിൽപന പൂർണമായു ഔട്‍ലറ്റുകളിലേക്ക് വന്നു എന്നാണ് കോർപറേഷന്‍റെ വിലയിരുത്തൽ.

അതേസമയം ആപ്പില്ലെങ്കിലും മദ്യം നൽകണമെന്ന നിർദേശം പലയിടത്തും ആശയകുഴപ്പം ഉണ്ടാക്കി. തിരക്കിലാത്തപ്പോൾ ആപ്പ് ഇല്ലാതെയും തിരക്കു കൂടുബോൾ ആപ്പ് വഴിയും വില്പന നടത്തുന്നു . ഇതോടെ പല ഔട്‍ലറ്റുകളിലും ഉപഭോക്താക്കളും ഔട്‍ലറ്റ് ജീവനക്കാർ തമ്മിലുള്ള തർക്കത്തിലേക്കും ഇതു വഴി വെച്ചിരുന്നു. ആപ്പ് വേണ്ടെന്നുള്ളത് രേഖാമൂലം നൽകണമെന്നാണ് ജീവനക്കാരുടെ സംഘടനകളുടെ ആവശ്യം. രണ്ടു ദിവസത്തിനകം സർക്കാർ അന്തിമ തീരുമാനം എടുക്കും