കത്ത് വിവാദത്തില്‍ അനുനയ നീക്കവുമായി സർക്കാർ; വിഷയം ചർച്ച ചെയ്യാന്‍ പ്രതിപക്ഷ പ്രതിനിധികള്‍ക്ക് കത്ത്

Jaihind Webdesk
Sunday, December 4, 2022

തിരുവനന്തപുരം: നഗരസഭയിലെ കത്ത് വിവാദത്തിൽ പ്രതിപക്ഷ പ്രതിഷേധം ശക്തമാകുന്നതിനിടെ അനുനയ നീക്കവുമായി സർക്കാർ. വിഷയം ചർച്ച ചെയ്യണമെന്ന ആവശ്യവുമായി മന്ത്രി എംബി രാജേഷ് പ്രതിപക്ഷ പ്രതിനിധികൾക്ക് കത്തയച്ചു. നാളെ 4 മണിക്ക് സെക്രട്ടറിയേറ്റ് അനക്‌സ് ഹാളിലാണ് യോഗം ചേരാനിരിക്കുന്നത്. നാളെ നിയമസഭാ സമ്മേളനം ആരംഭിക്കാനിക്കെയാണ് സർക്കാരിന്‍റെ നീക്കം.

അതേസമയം കത്ത് വിവാദത്തില്‍ ശക്തമായ പ്രതിഷേധമാണ് യുഡിഎഫ് ഉയർത്തുന്നത്. നഗരസഭയ്ക്ക് മുന്നില്‍ യുഡിഎഫ് കൗണ്‍സിലർമാരുടെ സത്യഗ്രഹ സമരം ഇന്ന് 29-ാം ദിവസത്തിലേക്ക് കടന്നു. അഴിമതി നടത്തിയ മേയർ രാജി വെക്കണമെന്ന നിലപാടിലാണ് യുഡിഎഫ്.