ഗവർണറുടെ നടപടി സ്വാഗതാർഹം; ബന്ധു നിയമനങ്ങള്‍ അന്വേഷിക്കണം: പ്രതിപക്ഷ നേതാവ്

Jaihind Webdesk
Thursday, August 18, 2022

തിരുവനന്തപുരം: കണ്ണൂർ സർവകലാശാലയില്‍ പ്രിയാ വര്‍ഗീസിന്‍റെ നിയമനം മരവിപ്പിച്ച ഗവർണറുടെ നടപടി സ്വാഗതാർഹമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. കഴിഞ്ഞ 6 വർഷം നടന്ന ബന്ധു നിയമനം അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അധ്യാപക നിയമനം കൂടി പിഎസ്‌സിക്ക് വിടണം. അർഹതപ്പെട്ടവർക്ക് അവസരം നിഷേധിക്കപ്പെടുന്നത് ഗൗരവകരമായ വിഷയമാണ്. അനീതിയെ പുനഃസ്ഥാപിക്കാനാണ് സർക്കാർ കോടതിയെ സമീപിക്കുന്നത്. അധ്യാപക നിയമനം നടത്തുന്നതിൽ ക്രമക്കേട് കാണിക്കാനാണ് നിയമസഭയിൽ ബില്‍ കൊണ്ടുവരുന്നതെന്നും ബന്ധു നിയമനം റദ്ദാക്കാൻ ഗവർണർ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സിവിക് ചന്ദ്രൻ കേസിലെ കോടതിയുടെ പരാമർശം ഞെട്ടിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് അഭിപ്രായപ്പെട്ടു. ജഡ്ജി ജീവിക്കുന്നത് 19 -ാം നൂറ്റാണ്ടിലെ സ്പെയിനിലാണോയെന്ന് അദ്ദേഹം ചോദിച്ചു. വിഷയത്തിൽ ഹൈക്കോടതി ഇടപെട്ട് നടപടി എടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.