സർക്കാരിനെതിരെ നിലപാട് കടുപ്പിക്കാനൊരുങ്ങി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

Jaihind News Bureau
Thursday, January 23, 2020

സർക്കാരിനെതിരെ നിലപാട് കടുപ്പിക്കാനൊരുങ്ങി ഗവർണർ. പൗരത്വ ഭേദഗതി നിയമത്തിനെതിരേ സുപ്രീം കോടതിയിൽ ഹർജി നൽകിയ സംസ്ഥാന സർക്കാർ തീരുമാനത്തിനെതിരേ തുടർ നടപടിക്കൊരുങ്ങുകയാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഇത് സംബന്ധിച്ച് ഭരണഘടനാ വിദഗ്ധരുമായി ഗവർണർ സംസാരിച്ചു. സുപ്രീം കോടതി വിധികളുടെ വിശദാംശങ്ങളാണ് പരിശോധിക്കുന്നത്. ഒപ്പം നിയമനടപടിക്ക് സാധ്യതയുണ്ടോ എന്നും ഗവർണർ ആരായുന്നുണ്ട്. കഴിഞ്ഞദിവസം, സംസ്ഥാന സർക്കാർ നൽകിയ വിശദീകരണം ഗവർണർ തള്ളിയിരുന്നു. ഗവർണറെ അറിയിക്കാതെയാണ് സർക്കാർ സുപ്രീം കോടതിയെ സമീപിച്ചത്. നിയമപരമായി അത് ശരിയല്ലെന്നാണ് ഗവർണറുടെ ഭാഷ്യം.

teevandi enkile ennodu para