കൊവിഡ് പ്രതിരോധത്തില്‍ സംസ്ഥാനം പൂര്‍ണ പരാജയം : വി.ഡി സതീശന്‍

Jaihind Webdesk
Friday, August 27, 2021

 

തിരുവനന്തപുരം : കൊവിഡ് പ്രതിരോധത്തില്‍ സംസ്ഥാനം പൂര്‍ണ പരാജയമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. നൂറ് ദിവസം പൂര്‍ത്തിയാക്കിയ സര്‍ക്കാര്‍ ശ്രദ്ധേയമായ ഒന്നും നടപ്പാക്കിയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കൊവിഡ് പ്രതിരോധത്തില്‍ നിലവിലെ രീതി പുനസ൦ഘടിപ്പിക്കാന്‍ ഒന്നു൦ ചെയ്യുന്നില്ല. ഉദ്യോഗസ്ഥർ പറയുന്നത് കേട്ട് ഭരിക്കുന്ന സർക്കാറാണ് ഇപ്പോഴുള്ളത്. കൊവിഡ് നിയന്ത്രണം ഉദ്യോഗസ്ഥർ ഹൈജാക്ക് ചെയ്തു.

നിസാര കാര്യങ്ങള്‍ക്ക് വാര്‍ത്താസമ്മേളനം വിളിച്ച മുഖ്യമന്ത്രി ഇപ്പോള്‍ ജനങ്ങളെ കാണാന്‍ തയ്യാറല്ല. കേരളത്തില്‍ ടെസ്റ്റുകളില്‍ 75 ശതമാനവും ആന്‍റിജന്‍ ആണ്. ഫലപ്രാപ്തി കുറഞ്ഞ രീതി മാറ്റി ആര്‍ടിപിസിആര്‍ ആക്കണമെന്നും പ്രതിപക്ഷ നേതാവ്  ആവശ്യപ്പെട്ടു. മുട്ടിൽ മരം മുറി കേസിൽ സത്യസന്ധരായ ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കാൻ ശ്രമിച്ച ഉദ്യോഗസ്ഥനെ സർക്കാർ സംരക്ഷിക്കുകയാണെന്നും മരം മുറി കേസിലെ അഗസ്റ്റിൻ സഹോദരങ്ങളെ ഒളിവിൽ താമസിപ്പിച്ചത് സർക്കാറുമായി ബന്ധമുള്ളവരാണെന്നും വി.ഡി സതീശൻ കുറ്റപ്പെടുത്തി.

തെരഞ്ഞെടുപ്പ് വിജയത്തിന്‍റെ ആലസ്യത്തിലാണ് സർക്കാർ ഇപ്പോഴുമുള്ളത്.മൂന്നാം തരംഗത്തെ നേരിടാൻ സർക്കാർ ഒരു തയ്യാറെടുപ്പും തുടങ്ങിയിട്ടില്ല. കൊവിഡിന്‍റെ മറവിൽ സർക്കാർ ജനങ്ങളെ പിടിച്ചുപറിക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.