പോത്തന്‍കോട് വീണ്ടും ഗുണ്ടാവിളയാട്ടം; പെണ്‍കുട്ടിയെ കടന്നുപിടിക്കാന്‍ ശ്രമം, പിതാവിനും മർദ്ദനം

Jaihind Webdesk
Thursday, December 23, 2021

തിരുവനന്തപുരം : കാർ യാത്രക്കാരായ പിതാവിനും മകള്‍ക്കുമെതിരെ പോത്തന്‍കോട് ഗുണ്ടാ ആക്രമണം. വെഞ്ഞാറമൂട് സ്വദേശിയായ ഷാ, മകൾ നൗറിൻ (17) എന്നിവരെ ആക്രമിച്ചത്. നാലംഗ ഗുണ്ടാ സംഘം വാഹനം തടഞ്ഞു നിർത്തി മർദ്ദിച്ചെന്നാണ് പരാതി.

പിതാവിനെ മർദ്ദിച്ച ഗുണ്ടാസംഘം പെൺകുട്ടിയുടെ ചെകിടത്ത് അടിക്കുകയും മുടിയിൽ കുത്തി പിടിക്കുകയും ചെയ്തതായി പരാതിയുണ്ട്. ഇന്നലെ രാത്രി ഹോട്ടലിൽനിന്നു ഭക്ഷണം കഴിച്ചു മടങ്ങുകയായിരുന്ന ഗുണ്ടാസംഘമാണ്  ആക്രമിച്ചത്. കാറ് ബ്ലോക്ക് ചെയ്തുവെന്ന് ആരോപിച്ചായിരുന്നു ആക്രമണമെന്ന് പരാതിക്കാർ പറയുന്നു.

ജ്വല്ലറി ഉടമയെ ആക്രമിച്ച് നൂറ് പവൻ സ്വർണ്ണം കവർന്ന കേസിലെ പ്രതി ഫൈസലിന്‍റെ നേതൃത്വത്തിലായിരുന്നു ആക്രമണം. നിരവധി കേസുകളില്‍ പ്രതിയാണ് ഇയാളെന്നാണ് വിവരം. സംഭവത്തില്‍ പോത്തൻകോട് പൊലീസ് അന്വേഷണം ആരംഭിച്ചു.