വ്യവസായി അദീബ് അഹമ്മദിന് ബഹ്‌റൈൻ ഗവർമെന്‍റ് ഗോൾഡൺ റസിഡൻസി വിസ നൽകി

JAIHIND TV DUBAI BUREAU
Thursday, March 31, 2022

ദുബായ് : ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്‌സിന്റെ മാനേജിങ് ഡയറക്ടറും വ്യവസായിയുമായ മലയാളി അദീബ് അഹമ്മദിന് ബഹ്‌റൈൻ ഗവർമെന്റ് ഗോൾഡൻ വിസ നൽകി. പാലസിൽ നടന്ന ചടങ്ങിൽ ബഹ്‌റൈൻ ഉപപ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് ബിൻ അബ്ദുല്ല അൽ ഖലീഫ ഗോൾഡൺ വീസ സമ്മാനിച്ചു.

ലുലു ഇന്റർനാഷണൽ എക്സ്ചേഞ്ച് സ്ഥാപനക്കളുടെ അമരക്കാരൻ കൂടിയാണ് അദീബ്. ഈ അംഗീകാരം നൽകിയതിന് രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയ്ക്കും , ബഹ്‌റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സൽമാൻ ബിൻ ഹമദ് അൽ ഖലീഫയ്ക്കും ബഹ്‌റൈൻ സർക്കാരിനും അദീബ് അഹമ്മദ് നന്ദി പറഞ്ഞു.