ഷാർജ ഭരണാധികാരിയുടെ സ്ഥാനാരോഹണത്തിന്‍റെ അമ്പതാം വാർഷികം ; 50 വെള്ളരിപ്രാവുകളെ പറത്തി ഇൻകാസ് യുഎഇ

JAIHIND TV DUBAI BUREAU
Thursday, January 27, 2022

ഷാർജ : ഇൻകാസ് യുഎഇ കേന്ദ്ര കമ്മിറ്റി ഷാർജാ ഭരണാധികാരി ഷെയ്ഖ് ഡോ.സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസ്മിയുടെ സ്ഥാനാരോഹണത്തിന്‍റെ അമ്പതാമത് വാർഷിക ആഘോഷങ്ങളിൽ പങ്കാളികളാകുന്നതിനും, അദ്ദേഹത്തിന്‍റെ ഭരണനേട്ടത്തിൽ നന്ദിപ്രകാശിപ്പിക്കുന്നതിനുമായി ഷാർജ ഫ്ലാഗ് ഐലന്‍റിൽ 50 വെള്ളരിപ്രാവുകളെ ആകാശത്തിലേക്ക് പറത്തി സ്നേഹ-ഐക്യദാർഢ്യം പ്രഖ്യാപിച്ചു.

കെപിസിസി ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് കെപി ശ്രീകുമാർ, ഇൻകാസ് കേന്ദ്ര കമ്മിറ്റി പ്രസിഡണ്ട്
മഹാദേവൻ വാഴശ്ശേരിയിൽ ,ജനറൽ സെക്രട്ടറി മുഹമ്മദ് ജാബിർ, ഇന്ത്യൻ അസോസിയേഷൻ ഷാർജ പ്രസി. വൈഎ റഹീം ,ഇൻകാസ് സെൻട്രൽ കമ്മിറ്റി വൈസ് പ്രസി.ടിഎ രവീന്ദ്രൻ, ജേക്കബ് പത്തനാപുരം, സെൻറൽ കമ്മിറ്റി സെക്രട്ടറിമാരായ അബ്ദുൽ മനാഫ്, ചന്ദ്ര പ്രകാശ് ഇടമന, അബ്ദുൽ മജീദ്, ഗ്ലോബൽ കോർഡിനേറ്റർമാരായ ഇ പി ജോൺസൺ, അഡ്വ.ആഷിക് തൈക്കണ്ടി, ഷാർജാ കമ്മിറ്റി ഭാരവാഹികളായ നാരായണൻ നായർ, മാത്യു ജോൺ, ഇവൈ സുധീർ, ബിഎ നാസർ തുടങ്ങിയവർ പങ്കെടുത്തു.