” ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ മറയാക്കി മുതലെടുപ്പ് കമ്മ്യൂണിസ്റ്റ് ഗവണ്‍മെന്‍റ് ശൈലി ” : ഹിറ്റ്ലറുടെ ആത്മകഥ കേരളത്തിലെ സ്വര്‍ണക്കടത്ത് വിവാദത്തിന്റെ തനിയാവര്‍ത്തനം ; 95 വര്‍ഷം മുമ്പ് പുറത്തിറങ്ങിയ പുസ്തകം വീണ്ടും ചര്‍ച്ചയാകുന്നു | VIDEO

B.S. Shiju
Wednesday, July 29, 2020

ദുബായ് : കേരളത്തിലെ വിവാദമായ സ്വര്‍ണക്കടത്ത് സംഭവ വികാസങ്ങള്‍, അഡോള്‍ഫ് ഹിറ്റ്ലറുടെ ആത്മകഥയിലെ തനിയാവര്‍ത്തനമാറി മാറുന്നു. കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍, ഉന്നതരായ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ വശത്താക്കി, പാര്‍ട്ടി മുതലെടുപ്പ് നടത്തുമെന്ന പുസ്തകത്തിലെ പരാമര്‍ശമാണ് , ആധുനിക കാലഘട്ടത്തിന്‍റെ അടയാളപ്പെടുത്തലായത്. ലോകത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിഞ്ഞ ആത്മകഥകളില്‍ ഒന്നായ, മെയ്ന്‍ കാംഫ് എന്ന പുസ്തകത്തിലാണ് ഈ വിവാദ പരാമര്‍ശം. ഇതോടെ, 95 വര്‍ഷം മുമ്പ് ഹിറ്റ്ലര്‍ എഴുതിയ ആത്മകഥ വീണ്ടും ചര്‍ച്ചയാകുകയാണ്.
 
പുസ്തകത്തിലെ പരാമര്‍ശം ഇങ്ങിനെ. ലക്ഷ്യപ്രാപ്തിക്കായി സന്ദര്‍ഭങ്ങളെ ശരിക്കും വിനിയോഗിക്കുവരാണ് കമ്മ്യൂണിസ്റ്റുകാര്‍. ഇവര്‍ അധികാരത്തില്‍ വന്നു കഴിഞ്ഞാല്‍, തങ്ങള്‍ക്ക് ഗുണം ഉണ്ടാക്കാന്‍, ഉന്നതരായ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ വശത്താക്കും. സന്ദര്‍ഭങ്ങള്‍ക്ക് അനുസരിച്ച്, ഇവര്‍ ഉന്നതരായ സര്‍ക്കാര്‍ ഉദ്യോഗ്‌സഥരെ വിനിയോഗിക്കുമെന്നും പുസ്തകം പ്രതിപാദിക്കുന്നു.  1889 മുതല്‍ 1945 വരെ ജീവിച്ച അഡോള്‍ഫ് ഹിറ്റ്ലര്‍ എന്ന ഭരണാധികാരിയുടെ വാക്കുകള്‍, അടിവരയിടുതാണ് കേരളത്തിലെ ഇപ്പോഴത്തെ സംഭവ വികാസങ്ങളെന്നാണ് വിലയിരുത്തല്‍.  ഇന്ത്യയില്‍ ഭരണത്തിലിരിക്കുന്ന ഏക കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി കൂടിയായ പിണറായി വിജയന്‍ സര്‍ക്കാര്‍, സമാനതകള്‍ ഇല്ലാത്ത പ്രതിസന്ധികളിലൂടെ കടന്നു പോകുമ്പോഴാണ്, പുസ്‌കത്തിലെ ഈ വരികള്‍ പുനര്‍വായനയാകുന്നത്.  മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി  എം ശിവശങ്കരന്‍, ഐടി ഫെലോയായിരുന്ന അരുണ്‍ ബാലചന്ദ്രന്‍ ഉള്‍പ്പടെയുള്ള സര്‍ക്കാര്‍ ഉദ്യോസ്ഥര്‍, പുതിയ കാലഘട്ടത്തിന്റെ വിവാദ മുഖങ്ങളായി തെളിയുമ്പോള്‍ കൂടിയാണ് പുസ്തകത്തിലെ ഉള്ളടക്കം ചര്‍ച്ചയാകുന്നത്.  

1925 ജൂലൈ 18 നാണ് മെയ്ന്‍ കാംഫ് എന്ന ഈ ആത്മകഥ പുറത്തിറങ്ങിയത്. ആത്മകഥയിറക്കി ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷം ഹിറ്റ്‌ലര്‍ യാത്രയായി. ഇപ്രകാരം, പുസ്തകത്തിലെ നാല്‍പ്പത്തിയേഴാം പേജിലാണ്, ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ അധികാര ദുര്‍വിനിയോഗം അടയാളപ്പെടുത്തുന്നത്. വിവിധ ഭാഷകളിലായി ലോകത്ത് ലക്ഷക്കണക്കിന് കോപ്പികള്‍ ഇന്നും വില്‍ക്കപ്പെടുന്ന പുസ്തം, മറ്റൊരു ജൂലൈ മാസത്തിലെ സ്വര്‍ണക്കടത്ത് വിവാദ സംഭവങ്ങളിലേക്ക് വിരല്‍ചൂണ്ടുന്നു. സാധാരണ പുസ്തകങ്ങളില്‍ നിന്നും വ്യത്യസ്തമായി ഈ പുസ്തത്തിന്റെ എഴുത്തുകാരനെ ജനം വെറുക്കുമ്പോഴും അയാളുടെ ഈ വാക്കുകളിലേക്ക് കാലദേശമെന്യേ വായനക്കാര്‍ എത്തുകയാണ്.