സ്വർണ്ണക്കടത്ത് : സ്വപ്നയുടെ ജാമ്യഹർജിയില്‍ കസ്റ്റംസ് കോടതി ഇന്ന് വിധി പറയും

Jaihind News Bureau
Wednesday, August 12, 2020

സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്നാ സുരേഷിന്‍റെ ജാമ്യ ഹർജിയിൽ കൊച്ചിയിലെ കസ്റ്റംസ് കോടതി ഇന്ന് വിധി പറയും. കഴിഞ്ഞ വെള്ളിയാഴ്ച്ച ജാമ്യഹർജിയിൽ വാദം പൂർത്തിയാക്കിയ കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കോടതി വിധി പറയാൻ ഇന്നത്തേക്ക് മാറ്റുകയായിരുന്നു.

സ്വപ്നാ സുരേഷിന് സര്‍ക്കാരിലും പോലീസിലും സ്വാധീനം ഉണ്ടെന്നും ഇത്തരത്തില്‍ സ്വാധീനമുള്ളവരെ ജാമ്യത്തില്‍ വിട്ടാല്‍ പിന്നെ കേസിന്‍റെ അവസ്ഥ എന്താകുമെന്നുമായിരുന്നു കസ്റ്റംസ് ജാമ്യാപേക്ഷ പരിഗണിക്കവെ കോടതിയിൽ ചോദിച്ചത്. എന്നാൽ കോണ്‍സുലേറ്റ് ഉദ്യോസ്ഥ എന്ന നിലയില്‍ ഭരണത്തില്‍ സ്വാധീനം ഉണ്ടാകുന്നത് സ്വാഭാവികമാണെന്നായിരുന്നു ജാമ്യാപേക്ഷയില്‍ സ്വപ്നയുടെ വാദം.