ഗോവ ബി.ജെ.പി നേതാവ് കോണ്‍ഗ്രസില്‍ ചേര്‍ന്നു

Jaihind Webdesk
Sunday, March 24, 2019

ഗോവയില്‍ നിന്നുള്ള ബി.ജെ.പി നേതാവ് സുധീര്‍ കണ്ഠോല്‍ക്കര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഉത്തര ഗോവയിലെ മാപുസയില്‍ നിന്നുള്ള ബി.ജെ.പി നേതാവാണ് സുധീര്‍. മാപുസയിലെ കോണ്‍ഗ്രസ് പാര്‍ട്ടി ഓഫീസില്‍ വെച്ച് ഗോവ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷന്‍ ഗിരീഷ് ചോഡാങ്കറുടെയും പ്രതിപക്ഷനേതാവ് ചന്ദ്രകാന്ത് ബാബു കാവ് ലേക്കറുടെയും സാന്നിധ്യത്തിലായിരുന്നു സുധീറിന്‍റെ കോണ്‍ഗ്രസ് പ്രവേശം. ഞായറാഴ്ച വൈകിട്ടോടെയാണ് ബി.ജെ.പിയില്‍ നിന്ന് രാജി പ്രഖ്യാപിച്ച് സുധീര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്.

ബി.ജെ.പി ഗോവ യൂണിറ്റ് പ്രസിഡന്‍റിന് സുധീര്‍ നല്‍കിയ രാജിക്കത്തില്‍ പാർട്ടി വിടുന്നതിന്‍റെ കാരണം വ്യക്തമാക്കിയിട്ടില്ല.  ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം നടക്കാനിരിക്കുന്ന മാപുസ ഉപതെരഞ്ഞെടുപ്പില്‍ സുധീറിന് സീറ്റ് നിഷേധിച്ചിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നേ ബി.ജെ.പി പാളയം വിടുന്ന നേതാക്കളുടെ എണ്ണം ഓരോ ദിവസം കഴിയുന്തോറും കൂടുകയാണ്.