തിരുവനന്തപുരത്ത് പെൺ സുഹൃത്തിനെ വെട്ടിക്കൊന്നു; റോഡരികിലെ കൊലപാതകത്തില്‍ പങ്കാളി അറസ്റ്റില്‍

Jaihind Webdesk
Thursday, December 15, 2022


തിരുവനന്തപുരം: വഴയിലയിൽ യുവാവ് പെൺ സുഹൃത്തിനെ വെട്ടിക്കൊന്നു. റോഡരികിലാണ് ക്രൂരമായ കൊലപാതകം നടന്നത്. നന്ദിയോട് സ്വദേശിനി സിന്ധുവാണ് മരിച്ചത്. കൊലപാതകം നടത്തിയ സിന്ധുവിന്‍റെ സുഹൃത്തും നന്ദിയോട് സ്വദേശിയുമായ രാജേഷിനെ പോലീസ് കസ്റ്റഡിയിലെടുത്ത് .ഇയാൾ ജ്യൂസ് കട നടത്തുകയാണ്.
12 വർഷമായി ഒരുമിച്ച് താമസിച്ചിരുന്ന ഇവർ ഒരു മാസമായി അകന്നു കഴിയുകയായിരുന്നു. സിന്ധു മായുള്ള ബന്ധം തകർന്നതിലുള്ള പകയാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ബൈക്കിലെത്തി വഴിവക്കിലൂടെ നടന്നു പോയ സിന്ധു വിനെ ഇയാൾക്രൂരമായി വെട്ടി കൊലപ്പെടുത്തുകയായിരുന്നു. ഇയാളെ പേരൂർക്കട പോലീസ് ചോദ്യം ചെയ്യുകയാണ്.