ഗാന്ധിസ്മരണയില്‍ രാജ്യം… കെ.പി.സി.സിയിലും അനുസ്മരണ പരിപാടികള്‍

webdesk
Tuesday, October 2, 2018

കെ.പി.സി.സിയുടെ ആഭിമുഖ്യത്തില്‍ ഇന്ദിരാഭവനില്‍ ഗാന്ധി അനുസ്മരണ പരിപാടികൾ നടന്നു. കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍റെ നേതൃത്വത്തിലായിരുന്നു ചടങ്ങുകൾ. നമ്മൾ പ്രകൃതിയിലേക്ക് മടങ്ങണമെന്നും പ്രകൃതിയെ സ്‌നേഹിക്കാനാണ് ഗാന്ധിജി നമ്മെ പഠിപ്പിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കെ.പി.സി.സി മുൻ അധ്യക്ഷൻ എം.എം ഹസൻ, തെരഞ്ഞെടുപ്പ് പ്രചാരണവിഭാഗം ചെയര്‍മാന്‍ കെ മുരളീധരന്‍ എം.എല്‍.എ, കെ.പി.സി.സി വർക്കിംഗ് പ്രസിഡന്‍റ് കൊടിക്കുന്നിൽ സുരേഷ് എം.പി, വി.എസ് ശിവകുമാര്‍ എം.എല്‍.എ, ടി ശരത്ചന്ദ്രപ്രസാദ് തുടങ്ങി നിരവധി നേതാക്കള്‍ ചടങ്ങിൽ പങ്കെടുത്തു.