അവശ്യ സാധനങ്ങളുടെ സഹായവുമായി ഗാന്ധി ദർശന്‍ യുവജനസമിതി

Jaihind Webdesk
Monday, June 28, 2021

ഗാന്ധിദർശൻ യുവജനസമിതി ആറന്മുള നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്യത്തിൽ സ്നേഹ സമ്മാനം പദ്ധതിയുടെ ഭാഗമായി കോഴിമല ആശ ഭവനിലേക്ക് ഭഷ്യ സാധനങ്ങൾ കൈമാറി. ഗാന്ധിദർശൻ യുവജനസമിതി സംസ്ഥാന വൈസ് പ്രസിഡന്‍റ് അഡ്വ. ടോബി ജോയിയുടെ ഏകോപനത്തിലാണ് സഹായമെത്തിച്ചത്.

ജില്ലാ പ്രസിഡന്‍റ് ബാസിത്, ജില്ലാ ട്രഷറർ റിജോ വള്ളംകുളം, ആറന്മുള മണ്ഡലം പ്രസിഡന്റ്‌ മുഹമ്മദ്‌ സാദിഖ്, എബിൻ വർഗീസ് കോശി, ജിബിൻ ജെയിംസ് തുടങ്ങിയവർ പങ്കെടുത്തു.