ഗാന്ധിജിയുടെ എഴുപത്തിരണ്ടാം രക്തസാക്ഷിത്വ ദിനാചരണം കെപിസിസി ആസ്ഥാനത്ത്

Jaihind News Bureau
Thursday, January 30, 2020

ഗാന്ധിജിയുടെ എഴുപത്തിരണ്ടാം രക്തസാക്ഷിത്വ ദിനാചരണം കെപിസിസി ആസ്ഥാനത്ത് നടന്നു. മുൻ കെപിസിസി അധ്യക്ഷൻമാരായ തെന്നല ബാലകൃഷ്ണപിള്ള, വി എം സുധീരൻ, എം എം ഹസൻ തുടങ്ങിയവർ ഗാന്ധിജിയുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി. തുടർന്ന് സർവ്വമത പ്രാർത്ഥനയും നടന്നു.

https://www.facebook.com/JaihindNewsChannel/videos/194198055106449/

രാഷ്ട പിതാവിന്‍റെ രക്തസാക്ഷിത്വ ദിനത്തിൽ തൃശൂർ ഡി സി സി യിലും അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. രാഷ്ട പിതാവിന്‍റെ ഛായാചിത്രത്തിൽ നേതാക്കളും പ്രവർത്തകരും പുഷ്പ്പാർച്ചന നടത്തി. തുടർന്ന് സർവ മത പ്രാർത്ഥനയും നടന്നു. നേതാക്കളായ തേറമ്പിൽ രാമകൃഷ്ണൻ, ടി എൻ പ്രതാപൻ, ജോസഫ് ചാലിശേരി, എം.പി. വിൻസെന്‍റ് , പത്മജ വേണുഗോപാൽ തുടങ്ങിയവർ നേതൃത്വം നൽകി.

രക്തസാക്ഷി ദിനാചരണത്തിന്‍റെ ഭാഗമായി എറണാകുളം ഡിസിസിയിൽ സർവ്വമത പ്രാർത്ഥനയും ഗാന്ധിജിയുടെ ഛായ ചിത്രത്തിൽ പുഷ്പാർച്ചനയും നടത്തി. മുൻ കേന്ദ്ര മന്ത്രി പ്രൊഫസർ കെ.വി.തോമസ് പരിപാടി നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. ഡി സിസി പ്രസിഡണ്ട് ടി.ജെ.വിനോദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കെ.പി.സി.സി ഭാരവാഹികളായ കെ.പി.ധനപാലൻ, ടി.എ.സക്കീർ ഹുസൈൻ, അബ്ദുൾ മുത്തലിബ്, മാത്യു കുഴൽനാടൻ തുടങ്ങിയവർ നേതൃത്വം നൽകി.