ഇടവേള കഴിഞ്ഞു, ഇന്ധനക്കൊള്ള വീണ്ടും തുടങ്ങി; രാജ്യത്ത് പെട്രോള്‍-ഡീസല്‍ വില കൂട്ടി

Jaihind Webdesk
Tuesday, March 22, 2022

ന്യൂഡല്‍ഹി: ഇരുട്ടടിയായി രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില കൂട്ടി. പെട്രോള്‍ ലിറ്ററിന് 87 പൈസയും ഡീസലിന് 85 പൈസയുമാണ് കൂട്ടിയത്. പുതിയ വില നാളെ ചൊവ്വാഴ്ച (22-03-2022) മുതല്‍  പ്രാബല്യത്തില്‍.

137 ദിവസത്തിന് ശേഷമാണ് ഇന്ധനവില വീണ്ടും കൂട്ടിത്തുടങ്ങിയിരിക്കുന്നത്. 2021 നവംബറിലായിരുന്നു രാജ്യത്ത് അവസാനമായി ഇന്ധന വിലയിൽ വർധന വരുത്തിയത്. പുതിയ വില മാർച്ച് 22 രാവിലെ 6 മുതൽ മുതൽ പ്രാബല്യത്തിൽ വരുമെന്ന് ഇന്ത്യൻ ഓയിൽ കോർപറേഷന്‍ ഡീലർമാരെ അറിയിച്ചു. റഷ്യയുടെ യുക്രൈൻ അധിനിവേശത്തിന്‍റെ പ്രതിഫലനം ഇന്ത്യൻ വിപണിയിലും ഉണ്ടാവുമെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാല്‍ അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തില്‍ രാജ്യത്ത് വില കൂട്ടിയിരുന്നില്ല.