എം.പി ഫണ്ട് മരവിപ്പിച്ച നടപടി പ്രാദേശിക വികസനം തടസപ്പെടുത്തും ; രാഷ്ട്രീയ പ്രേരിതമെന്നും കെ മുരളീധരന്‍ എം.പി

Jaihind News Bureau
Monday, April 6, 2020

കൊവിഡ്-19 രോഗവ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോൾ എം.പിമാരുടെ ശമ്പളം വെട്ടിച്ചുരുക്കിയത് ന്യായീകരിക്കാവുന്നതാണ്. എന്നാൽ എം.പി ഫണ്ട് മരവിപ്പിച്ച നടപടി തീർത്തും രാഷ്ട്രീയ പ്രേരിതവും പ്രാദേശിക വികസനം ഇല്ലാതാക്കുന്നതുമാണെന്ന് കെ മുരളീധരൻ എം.പി.

പ്രാദേശിക വികസനമെന്നത് പ്രതിപക്ഷ എം.പിമാർക്ക് ഒരു സ്വപ്നമായി മാറുകയും ഭരണകക്ഷി എം.പി മാർക്ക് മാത്രം വികസനം സാധ്യമാകുന്ന അവസ്ഥയാണ് ഈ നീക്കം കൊണ്ട് ബി.ജെ.പി സർക്കാർ ഉദ്ദേശിക്കുന്നത്. ഈ സാഹചര്യത്തിൽ തീർത്തും ദുഷ്ടലാക്കോടെ എടുത്ത തീരുമാനം പിൻവലിക്കണമെന്ന് മോദി സർക്കാരിനോട് കെ മുരളിധരൻ എം.പി പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

teevandi enkile ennodu para