സന്ദര്‍ശക, ടൂറിസ്റ്റ് വീസക്കാര്‍ക്കും സൗജന്യ കൊവിഡ് വാക്‌സീന്‍

Jaihind Webdesk
Tuesday, June 22, 2021

ദുബായ് : സന്ദര്‍ശക, ടൂറിസ്റ്റ് വീസക്കാര്‍ക്കും അബുദാബിയില്‍ സൗജന്യ കൊവിഡ് വാക്‌സീന്‍ ലഭ്യമാകുന്നു. അബുദാബിയില്‍ നിന്നെടുത്ത സന്ദര്‍ശക വീസക്കാര്‍ക്ക് മാത്രമാണ് ഈ പ്രതിരോധ കുത്തിവെയ്പിന് അര്‍ഹത ഉണ്ടായിരിക്കുക.

അബുദാബി ഗവര്‍മെന്റിന്റെ സേഹ ആപ്ലിക്കേഷന്‍ വഴിയാണ് ഇതിന് ബുക്ക് ചെയ്യേണ്ടത്. വീസയിലുള്ള യുഐഡി ( UID) നമ്പര്‍ ചേര്‍ത്ത് റജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കണം. കൂടാതെ, യുഎഇ മൊബൈല്‍ നമ്പറും നല്‍കണം. അബുദാബിയില്‍ ലഭ്യമായ സിനോഫാം, ഫൈസര്‍ വാക്‌സീനുകള്‍ ലഭ്യമാകും. 800 50 എന്ന നമ്പരില്‍ വിളിച്ചും പേര് റജിസ്റ്റര്‍ ചെയ്യാം.