കിളികൊല്ലൂര്‍ മർദ്ദനം: എസ്എച്ച്ഒ ഉള്‍പ്പെടെ നാല് പോലീസുകാര്‍ക്ക് സസ്പെന്‍ഷന്‍

Jaihind Webdesk
Thursday, October 20, 2022

 

കൊല്ലം: കിളികൊല്ലൂര്‍ പോലീസ് സ്റ്റേഷനില്‍ സൈനികനെയും സഹോദരനെയും മർദ്ദിച്ച സംഭവത്തില്‍ നാല് പോലീസുകാരെ സസ്പെന്‍ഡ് ചെയ്തു. കിളികൊല്ലൂര്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ വിനോദ് കെ, സബ് ഇന്‍സ്പെക്ടര്‍ അനീഷ് എ.പി, അസിസ്റ്റന്‍റ് സബ് ഇന്‍സ്പെക്ടര്‍ പ്രകാശ് ചന്ദ്രന്‍, സിവില്‍ പോലീസ് ഓഫീസര്‍ മണികണ്ഠന്‍ പിളള എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.  ഇവര്‍ക്കെതിരെ വകുപ്പുതല അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കൊല്ലം സിറ്റി ജില്ലാ ക്രൈം റിക്കോര്‍ഡ്സ് ബ്യൂറോ അസിസ്റ്റന്‍റ് കമ്മീഷണറെ ചുമതലപ്പെടുത്തി. ദക്ഷിണമേഖലാ ഐ.ജി പി പ്രകാശ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചു.