കൊവിഡ്-19 : കുവൈറ്റില്‍ 4 മരണം കൂടി; 464 പുതിയ രോഗികള്‍

Jaihind News Bureau
Sunday, July 26, 2020

കുവൈറ്റില്‍ കൊവിഡ്-19 മൂലം 4 മരണം കൂടി സ്ഥിരീകരിച്ചു. ഇതോടെ മരിച്ചവരുടെ എണ്ണം 433 ആയി. 464 പേർക്ക് കൂടി കൊറോണ വൈറസ്‌ ബാധ സ്ഥിരീകരിച്ചു. രാജ്യത്ത്‌ ഇത്‌ വരെയായി രോഗം ബാധിച്ചവരുടെ എണ്ണം 63,773 ആയി. പുതിയതായി 766 പേരാണ് രോഗമുക്തര്‍ ആയത്. ഇതോടെ രോഗം ഭേദമായവരുടെ എണ്ണം 54373 ആയി. 8967 പേരാണ് നിലവില്‍ ചികിത്സയില്‍ ഉള്ളത് .