മുസ്‌ലിം ലീഗ് നേതാവും മുൻ എംഎൽഎയുമായ എ യൂനുസ് കുഞ്ഞ് അന്തരിച്ചു

Jaihind Webdesk
Thursday, February 3, 2022

കൊല്ലം : മുസ്‌ലിം ലീഗ് ദേശീയ അസിസ്റ്റന്‍റ് സെക്രട്ടറിയും മുൻ എംഎൽഎയുമായ എ യൂനുസ് കുഞ്ഞ് അന്തരിച്ചു. 80 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം. കൊവിഡ് ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

പ്രമുഖ മുസ്‌ലിം ലീഗ് നേതാവായ അദ്ദേഹം നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അമരക്കാരനും മുൻനിര കശുവണ്ടി വ്യവസായിയും ആയിരുന്നു. 1991 മുതൽ 1996 വരെ മലപ്പുറത്ത് നിന്നുള്ള നിയമസഭാ അംഗം ആയിരുന്നു. ഒരേ സമയം എംഎൽഎയും പഞ്ചായത്ത് പ്രസിഡന്‍റും ജില്ലാ പഞ്ചായത്ത് അംഗവുമായി അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

രാവിലെ 10 മണി മുതൽ കൊല്ലം പള്ളിമുക്ക് യൂനുസ് കോളേജ് ഓഫ് എന്‍ജിനീയറിംഗിൽ പൊതുദർശനത്തിന് വെക്കുന്ന മൃതദേഹം. വൈകിട്ട് 4 മണിക്ക് കൊല്ലൂർവിള ജുമാ മസ്ജിദിൽ കബറടക്കും.