മുൻ മന്ത്രി ടി ശിവദാസ മേനോൻ (90) അന്തരിച്ചു

Jaihind Webdesk
Tuesday, June 28, 2022

കോഴിക്കോട്: മുൻ മന്ത്രിയും സിപിഎം നേതാവുമായ ടി ശിവദാസമേനോൻ അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 90 വയസായിരുന്നു.

മൂന്നു തവണ നിയമസഭാംഗവും രണ്ടു തവണ മന്ത്രിയുമായിരുന്നു. പാലക്കാട്ട് നിന്ന് ലോക്‌സഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. അധ്യാപകസംഘടനാ പ്രവർത്തനത്തിലൂടെയായിരുന്നു രാഷ്ട്രീയ പ്രവേശനം..

മൂന്ന് തവണ നിയമസഭയിൽ മലമ്പുഴ മണ്ഡലത്തെ പ്രതിനിധീകരിച്ചു. 1987 മുതൽ വൈദ്യുതി–ഗ്രാമവികസന വകുപ്പ് മന്ത്രിയായി. 1991ൽ പ്രതിപക്ഷത്തായിരുന്നപ്പോൾ ചീഫ് വിപ്പായി. 1996 മുതൽ 2001 വരെ ധനമന്ത്രിയുമായി. പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ചെയർമാനായിട്ടുണ്ട്.

ഭാര്യ ഭവാനി അമ്മ 2003 ൽ നിര്യാതയായി. ടി.കെ ലക്ഷ്മീദേവി, കല്യാണിക്കുട്ടി എന്നിവർ മക്കാളാണ്. കരുണാകര മേനോൻ , സി ശ്രീധരൻനായർ എന്നിവർ മരുമക്കളാണ്.