അസമില്‍ ബി.ജെ.പിക്ക് തിരിച്ചടി; സ്ഥാപക നേതാവും മുന്‍ എം.പിയുമായ രാം പ്രസാദ് സർമ കോണ്‍ഗ്രസില്‍ ചേര്‍ന്നു

Jaihind News Bureau
Monday, February 24, 2020

അസമിലെ ബിജെപി സ്ഥാപക നേതാവും തേജ്പൂർ ലോക്സഭാ മണ്ഡലം എംപിയുമായ രാം പ്രസാദ് സർമ കോൺഗ്രസിൽ ചേർന്നു. മുന്‍ മുഖ്യമന്ത്രി തരുണ്‍ ഗൊഗോയിയോടൊപ്പം ഡല്‍ഹിയിലെത്തി കെ.സി വേണുഗോപാലിനെ സന്ദര്‍ശിച്ച ആര്‍.പി സർമ കോണ്‍ഗ്രസില്‍ ചേരുന്നതായി അറിയിക്കുകയായിരുന്നു. മാര്‍ച്ച് ഒന്നിന് ഗുവാഹത്തിയില്‍ നടക്കുന്ന പരിപാടിയില്‍ ആര്‍.പി സർമ ഔദ്യോഗികമായി കോണ്‍ഗ്രസില്‍ ചേരും.

കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പിൽ ബിജെപി ടിക്കറ്റ് നിഷേധിക്കപ്പെട്ട സർമ, ബിജെപി അതിന്‍റെ മുന്‍കാല നേതാക്കളെയും പ്രവർത്തകരെയും അവഗണിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടുകയും ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടി വിടുകയും ചെയ്തിരുന്നു.