‘യെസ് ടു ഫുട്ബോള്‍ നോ ടു ഡ്രഗ്സ്’ ; ലഹരി വിരുദ്ധ മാസാചരണത്തോട് അനുബന്ധിച്ച് ഫുട്ബോൾ ടൂർണ്ണമെൻ്റ് സംഘടിപ്പിച്ചു.

Jaihind Webdesk
Wednesday, November 2, 2022

കേരള സംസ്‌ഥാന എക്‌സൈസ് വകുപ്പും, അജിനോറ ഗ്ലോബൽ വെഞ്ച്വേഴ്‌സും, ഫസ്റ്റ് എയ്ഡ് ചാരിറ്റബിൾ ട്രസ്റ്റും സംയുക്തമായാണ് ലഹരി വിരുദ്ധ മാസാചരണത്തോട് അനുബന്ധിച്ച് ഫുട്ബോൾ ടൂർണ്ണമെൻ്റ് സംഘടിപ്പിച്ചത്. ഫുട്ബോളാണ് ലഹരി എന്ന ആപ്തവാക്യം മുൻനിർത്തിയാണ് മത്സരങ്ങൾ അരങ്ങേറിയത്.

ലഹരിക്കെതിരായ പോരാട്ടത്തിൽ സമൂഹത്തെ ഒന്നിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഫുട്ബോൾ ടൂർണ്ണമെൻ്റ് സംഘടിപ്പിച്ചത്. സിനിമ താരങ്ങൾ അണിനിരന്ന അമ്മ ഇലവൻ,  എക്സൈസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള എക്സൈസ് ഇലവൻ എന്നിവരാണ് മത്സരത്തിൽ മാറ്റുരച്ചത്. ഫുട്ബോൾ മത്സരത്തിൽ ‘അമ്മ’ ടീം ജേതാക്കളായി. ഫൈനൽ മൽസരത്തിൽ എക്സൈസ് ടീമിനെ എതിരില്ലാത്ത 3 ഗോളുകള്‍ക്കാണ് ‘അമ്മ’ പരാജയപ്പെടുത്തിയത്.

കലാകാരൻമാർക്ക് സമൂഹത്തിനോടുള്ള പ്രതിബദ്ധതയുടെ ഭാഗമായാണ് ഇത്തരത്തിലുള്ള പരിപാടിയുടെ ഭാഗമാകുന്നതെന്ന് അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബു പറഞ്ഞു. കേരളീയ സമൂഹത്തിൽ നിന്നും കായിക സംസ്കാരം അന്യം നിന്ന് പോയതിൻ്റെ പ്രതിഫലനം കൂടിയാണ് ലഹരി മാഫിയ പിടിമുറുക്കുന്നതിൻ്റെ ഒരു പ്രധാന കാരണമെന്ന് നടൻ ടിനി ടോം പറഞ്ഞു. ലഹരി മാഫിയക്കെതിരായ പോരാട്ടത്തിൽ സിനിമ മേഖലയുടെ പൂർണ്ണ പിന്തുണയുണ്ടാകുമെന്ന് നടൻമാർ വ്യക്തമാക്കി.